നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ തിരുത്തിപ്പറച്ചിൽ; മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്ന് വിശദീകരണം

Published : Apr 21, 2026, 03:45 PM IST
kharge, modi

Synopsis

വാർത്തസമ്മേളനത്തിനിടെ നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ. പിന്നാലെ ഖർ​ഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖർ​ഗേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മോദിയെ തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെ ഖർ​ഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു.

വനിത സംവരണം സംബന്ധിച്ചുള്ള മോദിയുടെ അവകാശവാദങ്ങൾ തെറ്റാണ്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടും നടപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പോക്കറ്റിലാണ്. ബംഗാളിലും തമിഴ്നാട്ടിലും ജയിക്കില്ലെന്ന് മോദിക്കറിയാം. അതിനാൽ നുണ പ്രചരിപ്പിക്കുന്നു. കേരളത്തിൻ്റെ മുഖ്യമന്ത്രി വരെ എതിർപ്പ് അറിയിച്ചു. ഇന്ത്യ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ ആണ് മോദി ശ്രമിച്ചത്. അതിന് ഓരോ പാർട്ടിയുമായും പ്രത്യേക ചർച്ചയ്ക്കു ശ്രമിച്ചെന്നും ഇത്രയും സർക്കസ് നടത്തിയിട്ടും മോദി പരാജയപ്പെട്ടുവെന്നും ഖർ​ഗേ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വനിത ക്ഷേമത്തെ കുറിച്ച് മോദി പറയുന്നത്‌ തന്നെ വൈരുധ്യം നിറഞ്ഞതാണ്. മോദി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം സ്ത്രീകളെ എങ്ങനെയാണ് കാണുന്നത്? എഐഎഡിഎംകെക്ക് എങ്ങനെ മോദിയുമായി ചേരാനാകും? അണ്ണാദുരൈയുടെ ആശയങ്ങൾ പറയുന്ന പാർട്ടിയല്ലേ. എന്നും അദ്ദേഹം ചോദിച്ചു.

വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഖർ​ഗേ നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ചത്. ഉടൻ തന്നെ അത് തിരുത്തിപ്പറഞ്ഞു. മോദി തീവ്രവാദി എന്ന് അല്ല ഉദേശിച്ചത്. കേന്ദ്ര ഏജൻസികൾ മോദിയുടെ കൈയിലാണ്. മണ്ഡല പുനർനിർണയവും കണ്ടല്ലോ? മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്നായിരുന്നു വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെറ്റമ്മയുടെ മൃതദേഹം വേണ്ടെന്ന് മക്കൾ, മോർച്ചറിയിൽ കാത്തിരിപ്പ് നീണ്ടതോടെ സംസ്കാരം നടത്തി സാമൂഹ്യപ്രവർത്തകർ
'സാരി വലിച്ചഴിക്കാൻ ശ്രമം, വിവാഹ ജീവിതത്തേക്കുറിച്ച് നിരന്തരം ചോദ്യങ്ങളുമായെത്തി', നാസിക് ടിസിഎസ് കേസിൽ ഗുരുതര ആരോപണവുമായി മറ്റൊരു ജീവനക്കാരി