സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി; മോദി സർക്കാർ എതിര്‍ക്കുന്നവരെ വേട്ടയാടുന്നുവെന്ന് മല്ലികാർജ്ജുൻ ഖർഗെ

Published : Jun 14, 2023, 10:43 AM IST
സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി; മോദി സർക്കാർ എതിര്‍ക്കുന്നവരെ വേട്ടയാടുന്നുവെന്ന് മല്ലികാർജ്ജുൻ ഖർഗെ

Synopsis

 പ്രതിപക്ഷത്തെ ഒരാളും ഭീഷണിക്ക് വഴങ്ങില്ലെന്നും ഖർഗെ പറഞ്ഞു. 

ചെന്നൈ: തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ. മോദി സർക്കാർ എതിര്‍ക്കുന്നവരെ വേട്ടയാടുന്നുവെന്ന് ഖർ​ഗെ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ ഒരാളും ഭീഷണിക്ക് വഴങ്ങില്ലെന്നും ഖർഗെ പറഞ്ഞു. ഇന്ന് രാവിലെയാണ് 17 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹമുളളത്. 

ഇന്നലെ തമിഴ്നാട്  സെക്രട്ടറിയേറ്റിൽ കടന്ന് ഇഡി നടത്തിയ പരിശോധന രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കടുത്ത പ്രതിഷധത്തിലാണ് ഡിഎംകെ. സ്റ്റാലിന്റെ വീട്ടിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ആശുപത്രിയിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. നിരവധി മന്ത്രിമാർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ട്. 

അണ്ണാമലൈയുമായി കൊമ്പുകോർത്ത ശക്തൻ; ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജി ആരാണ്, കേസ് എന്താണ്?

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ