കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും (മുഅദ്ദിൻമാർ) പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ നൽകി വരുന്ന തുകയിൽ 500 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഇവർക്ക് ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam