
കൊല്‍ക്കത്ത: റഫാല്‍ രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി നയിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്‍റിന് കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്‍റെ സമ്പത്തും പണവും കവര്‍ന്നെടുത്ത് സ്വന്തം പാര്‍ട്ടിക്കായി ഉപയോഗിക്കുകയാണ് നരേന്ദ്രമ മോദി ഗവണ്‍മെന്‍റെന്നും മമത കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരുമെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞെന്നും മമത പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam