സഹോദരന്‍റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്, സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ, പ്രകോപനമായ കാരണം വിചിത്രം

Published : Jul 30, 2026, 09:32 AM IST
man allegedly kills sister in law after argument over serving food

Synopsis

ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22 കാരിയായെ ഭർത്താവിന്‍റെ സഹോദരൻ കൊലപ്പെടുത്തി

ദില്ലി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22 കാരിയായെ ഭർത്താവിന്‍റെ സഹോദരൻ കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ കുനാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അൻഷു കുമാരി (22) ആണ് കൊല്ലപ്പെട്ടത്. കുനാൽ കുമാറിന്‍റെ സഹോദരനായ ധർമേന്ദ്ര കുമാറുമായി ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടിലെ മറ്റ് അംഗങ്ങൾ പാടത്ത് ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവം. കുനാൽ അൻഷുവിനോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്‍റെ കയ്യിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് കുനാൽ തർക്കമുണ്ടാക്കുകയായിരുന്നു.

വാക്കുതർക്കം രൂക്ഷമായതോടെ കുനാൽ അൻഷുവിനെ മർദ്ദിക്കുകയും തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത് ബിജെപിക്ക് നിർണായകം, മൂന്ന് നിയമസഭാ സീറ്റുകൾ വിധിയെഴുതുന്നു; നീറ്റ് പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ്
ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍, രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം