ഗര്‍ഭിണിയായ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, രാത്രിയില്‍ പശു ചത്തു; യുവാവ് അറസ്റ്റില്‍

Published : Aug 31, 2022, 04:54 PM ISTUpdated : Aug 31, 2022, 04:55 PM IST
ഗര്‍ഭിണിയായ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, രാത്രിയില്‍ പശു ചത്തു; യുവാവ് അറസ്റ്റില്‍

Synopsis

തന്‍റെ അയല്‍ക്കാരന്‍ കൂടിയായ പ്രദ്യുത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ പുറകിലുള്ള കന്നുകാലി തൊഴുത്തിൽ കയറി പശുകളിലൊന്നിനെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

കൊല്‍ക്കത്ത: ഗര്‍ഭിണിയായ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍.  ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ വടക്കൻ ചന്ദൻപിഡി പ്രദേശത്താണ് സംഭവം. ഇരുപത്തൊമ്പതുകാരനായ പ്രദ്യുത് ഭൂയ്യ ആണ് അറസ്റ്റിലായത്. പശുവിന്‍റെ ഉമടമസ്ഥന്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വടക്കൻ ചന്ദൻപിഡി പ്രദേശത്ത് തന്നെ താമസിക്കുന്ന ആരതി ഭുയ്യ എന്നയാളാണ് പരാതിപ്പെട്ടത്.

തന്‍റെ അയല്‍ക്കാരന്‍ കൂടിയായ പ്രദ്യുത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ പുറകിലുള്ള കന്നുകാലി തൊഴുത്തിൽ കയറി പശുകളിലൊന്നിനെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അർദ്ധരാത്രിയോടെ ക്രൂര പീഡനത്തിന് ഇരയായ പശു അമിത രക്തസ്രാവത്തെ തുടർന്ന് ചത്തുവെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഐപിസി 377 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രദ്യുതിനെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തെ ജുഡീഷ്വല്‍ കസ്റ്റഡ‍ിയില്‍ വിട്ടിട്ടുണ്ട്. കേസിനെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എണ്ണമറ്റ ആരോപണങ്ങളാണ് പ്രദ്യുതിനെതിരെ ഉയരുന്നത്. ഇയാൾ മുമ്പ് വയലിൽ നിന്ന് ആട്, വാഹനങ്ങൾ, പച്ചക്കറികൾ എന്നിവ മോഷ്ടിച്ചിരുന്നുവെന്ന് ചന്ദൻപിഡി നിവാസി ആരോപണം ഉന്നയിച്ചു.

കഴിഞ്ഞ ദിവസം പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു. ആന്ധ്ര പ്രദേശിലെ കഞ്ചാരം ഗ്രാമത്തിലെ രജം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറുപത്തിരണ്ടുകാരനായ മധ്യവയസ്ക്കന്‍റെ പ്രവര്‍ത്തി വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. ലാന്‍ഡ് ആന്‍ഡ് സര്‍വ്വേ വകുപ്പില്‍ നിന്ന് അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ച പി രാമകൃഷ്ണ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പശുക്കളെയും വളര്‍ത്ത് നായകളെയും പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗ്രാമവാസികളും ബന്ധുക്കളും ഈ വിഷയം നേരത്തെ മനസിലാക്കിയിരുന്നു. പ്രതിയില്‍ നിന്ന് ഇതോടെ ഇവര്‍ അകലം പാലിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ആരും പുറത്ത് പറഞ്ഞിരുന്നില്ല. പരിശോധനയില്‍ രാമകൃഷ്ണയ്ക്ക് മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ