കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ ഫോൺ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

By Web TeamFirst Published May 25, 2021, 7:11 PM IST
Highlights

അമ്മയുടെ ഫോൺ കണ്ടെത്തി നൽകാനായി ഒൻപത് വയസുകാരിയായ മകൾ കളക്ടർക്ക് കത്തെഴുതിയത് നേരത്തെ വലിയ ചർച്ചയായിരുന്നു.
 

ബം​ഗളൂരു: കുട​ഗിൽ കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ ഫോൺ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മടിക്കേരി സ്വദേശി സുമന്ത് ആണ് കുടഗ് പൊലീസിന്റെ പിടിയിലായത്. മടിക്കേരിയിലെ സർക്കാർ കൊവിഡ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇയാൾ ഫോൺ മോഷ്ടിച്ചത്. 

ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബിജെപി നേതാവിന്റെ ഫോണും , സ്ത്രീയുടെ മാലയും ഇയാൾ മോഷ്ടിച്ചതായും കണ്ടെത്തി. അമ്മയുടെ ഫോൺ കണ്ടെത്തി നൽകാനായി ഒൻപത് വയസുകാരിയായ മകൾ കളക്ടർക്ക് കത്തെഴുതിയത് നേരത്തെ വലിയ ചർച്ചയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!