മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോള്‍ നൽകിയില്ല, വീട്ടു മുറ്റത്തിരുന്ന യുവതിയെ കത്തി കൊണ്ട് ആക്രമിച്ച് യുവാവ്

Published : Feb 27, 2025, 09:04 AM ISTUpdated : Feb 27, 2025, 09:05 AM IST
മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോള്‍ നൽകിയില്ല, വീട്ടു മുറ്റത്തിരുന്ന യുവതിയെ കത്തി കൊണ്ട് ആക്രമിച്ച് യുവാവ്

Synopsis

പ്രതിയായ ആനന്ദ് വീടിനു പുറത്തിരുന്ന നാഗലക്ഷ്മിയോട് സംസാരിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് മദ്യപിക്കാനുള്ള പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ബെംഗളൂരു: ബെംഗളൂരുവിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് യുവാവ്. വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിന് പുറത്ത് ഇരുന്ന നാഗലക്ഷ്മി എന്ന യുവതിയെ പ്രതി ആണ് ആക്രമിച്ചത്. പ്രതിയായ ആനന്ദ് വീടിനു പുറത്തിരുന്ന നാഗലക്ഷ്മിയോട് സംസാരിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് മദ്യപിക്കാനുള്ള പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ആനന്ദിനെ പൊലീസിന് കൈമാറി.

2022 മുതല്‍ ലൈംഗീക പീഡനം, പുറത്തു പറയാതിരിക്കാന്‍ ഭീഷണി; ട്യൂഷന്‍ അധ്യാപകനെതിരെ പരാതി നല്‍കി 15കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം