പോകാത്ത സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പ് ടൈംലൈനിൽ; ഭാര്യയില്‍ സംശയം ജനിപ്പിച്ചു, ഗൂഗിളിനെതിരേ പൊലീസിൽ പരാതി !

Web Desk   | Asianet News
Published : May 22, 2020, 11:30 AM IST
പോകാത്ത സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പ് ടൈംലൈനിൽ; ഭാര്യയില്‍ സംശയം ജനിപ്പിച്ചു, ഗൂഗിളിനെതിരേ പൊലീസിൽ പരാതി !

Synopsis

താന്‍ പോകാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് കാണിച്ചതെന്നും ഇത് ഭാര്യയില്‍ സംശയം ജനിപ്പിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. 

ചെന്നൈ: താൻ പോകാത്ത സ്ഥലങ്ങൾ ഗൂഗിള്‍ മാപ്പ് ടൈംലൈനില്‍ കാണിക്കുന്നതായി ആരോപിച്ച് തമിഴ്‌നാട് സ്വദേശി പൊലീസില്‍ പരാതി നല്‍കി. മയിലാടുതുറൈയിലെ ലാല്‍ ബഹാദൂര്‍ നഗറില്‍ താമസിക്കുന്ന ആര്‍. ചന്ദ്രശേഖരനാണ് ​ഗൂഗിളിനെതിരെ പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.

തെറ്റായ വിവരങ്ങളാണ് ​ഗൂ​ഗിൾ മാപ്പിൽ കാണിക്കുന്നതെന്നും ഇത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമായെന്നും ചന്ദ്രശേഖരന്റെ പരാതിയിൽ പറയുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ  ചന്ദ്രശേഖരന്‍ മൊബൈല്‍ ഫോണ്‍ ഭാര്യയ്ക്ക് നല്‍കി. പിന്നാലെ ഫോണ്‍ പരിശോധിച്ച ഭാര്യ ഗൂഗിള്‍ മാപ്പിലെ ടൈംലൈന്‍ പരിശോധിക്കുകയും ചെയ്തു. 

താന്‍ പോകാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് കാണിച്ചതെന്നും ഇത് ഭാര്യയില്‍ സംശയം ജനിപ്പിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. അതേസമയം, ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

PREV
click me!

Recommended Stories

'ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം, സമ്മർദങ്ങൾക്ക് വഴങ്ങാത്തയാൾ': പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ്റം, സന്തോഷം പങ്കുവച്ച് മന്ത്രി, 87 ശതമാനത്തിലധികം ടിക്കറ്റുകളും ഓൺലൈനിൽ