
നോയിഡ: വൈദ്യുത ടവറിന്‍റെ മുകളിൽ കയറി നൃത്തം ചെയ്ത് യുവാവ്. ഫയർ ഫോഴ്സും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് യുവാവിനെ താഴെയിറക്കിയത്. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 76ലാണ് സംഭവം.
ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവ് നൃത്തം ചെയ്തത് ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ്. വൻ ജനക്കൂട്ടം പരിസരത്ത് തടിച്ചുകൂടി. താഴെയിറങ്ങാൻ എല്ലാവരും ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും യുവാവ് വിസമ്മതിച്ചു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് യുവാവിനെ താഴെയിറക്കിയത്.
യുവാവിന് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈവേയിലൂടെ പോകവേ കണ്ടെയ്നറിനെ വിഴുങ്ങി തീജ്വാലകൾ, പ്രദേശത്താകെ കനത്ത പുക, കത്തിനശിച്ചത് എട്ട് കാറുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam