ആശുപത്രി കക്കൂസ് നിറഞ്ഞു, വായും മൂക്കും പൊത്തണം; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ്, കെജ്‍രിവാളിൻ്റെ മറുപടി

Published : Nov 15, 2023, 05:17 PM IST
ആശുപത്രി കക്കൂസ് നിറഞ്ഞു, വായും മൂക്കും പൊത്തണം; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ്, കെജ്‍രിവാളിൻ്റെ മറുപടി

Synopsis

ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എക്സില്‍ തന്നെ മറുപടി നൽകുകയായിരുന്നു. എത്രയും വേഗം തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് കെജ്‍രിവാള്‍ അറിയിച്ചത്. 

ദില്ലി: സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടയാള്‍ക്ക് മറുപടി നല്‍കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രാജ്യതലസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ ഗുരു ടെഗ് ബഹദൂര്‍ ആശുപത്രിയിലെ അവസ്ഥകളെ കുറിച്ചാണ് അനുരാഗ് ജെയിൻ എന്നയാള്‍ എക്സില്‍ കുറിച്ചത്. 

ശൗചാലയങ്ങൾ നിറഞ്ഞൊഴുകുകയാണ്. മാലിന്യം നിറഞ്ഞിരിക്കുന്നു. ദില്ലിയിലെ ആശുപത്രികൾ ഇങ്ങനെയാണ്. രോഗികളും ജീവനക്കാരും വായിൽ മൂക്കും മൂടിക്കെട്ടി ശുചിമുറിയിലൂടെ കടന്നുപോകേണ്ട സ്ഥിതിയാണ്. ഇതാണ്  ജിടിബി ആശുപത്രി ചിത്രമെന്നാണ് അനുരാഗ് ജെയിൻ എക്സില്‍ എഴുതി. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എക്സില്‍ തന്നെ മറുപടി നൽകുകയായിരുന്നു. എത്രയും വേഗം തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് കെജ്‍രിവാള്‍ അറിയിച്ചത്. 

സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആശുപത്രി ഉടൻ സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നഗരത്തിന്റെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ദില്ലിയിൽ 10 പുതിയ ആശുപത്രികൾ നിർമ്മിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.

'ലോകത്ത് മരണങ്ങൾക്കുള്ള ആദ്യ 3 കാരണങ്ങളിൽ ഒന്ന്'; പേടിക്കണം സിഒപിഡിയെ, കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ തുടങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ