ഒഡിഷ അപകടത്തിൽ ഭര്‍ത്താവ് മരിച്ചു, മൃതദേഹം തിരിച്ചറിഞ്ഞു; കൊടും ചതി, 'മരിച്ച' ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

Published : Jun 07, 2023, 04:51 PM IST
ഒഡിഷ അപകടത്തിൽ ഭര്‍ത്താവ് മരിച്ചു, മൃതദേഹം തിരിച്ചറിഞ്ഞു; കൊടും ചതി, 'മരിച്ച' ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

Synopsis

കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ തന്‍റെ ഭർത്താവായ ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാൻ ശ്രമിച്ചത്. ഒരു മൃതദേഹം തന്റെ ഭർത്താവിന്‍റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭര്‍ത്താവ് മരണപ്പെട്ടതായി കാണിച്ച് വ്യാജമായി നഷ്ടപരിഹാര തുക സ്വന്തമാക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ തന്‍റെ ഭർത്താവായ ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാൻ ശ്രമിച്ചത്. ഒരു മൃതദേഹം തന്റെ ഭർത്താവിന്‍റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

എന്നാൽ, രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ അവകാശവാദം തെറ്റാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഗുരുതര തട്ടിപ്പ് നടത്താൻ ശ്രമിച്ച ഗീതാഞ്ജലിയെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പക്ഷേ, ഇവരുടെ ഭര്‍ത്താവായ ബിജയ് ദത്ത  മണിബണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ അറസ്റ്റ് ഭയന്ന് യുവതി ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞ് ജീവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊതുപണം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലസോർ ജില്ലയിലെ ബഹനാഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഗീതാഞ്ജലിയുടെ ഭർത്താവിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിബണ്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബസന്ത് കുമാർ സത്പതി പറഞ്ഞു. അതേസമയം, മൃതദേഹത്തിന്മേൽ വ്യാജ അവകാശവാദം ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി പി കെ ജെന റെയിൽവേയോടും ഒഡീഷ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ  ബാലസോര്‍ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷവും റെയില്‍വേ മന്ത്രാലയം 10 ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ 288 പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍. 1,200ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 

16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധൻ; ഉറക്കത്തിനിടെ ഹൃദയാഘാതം, ഡോക്ടര്‍ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്