ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് മൂന്ന് ദിവസം

Web Desk   | others
Published : Feb 01, 2020, 10:13 AM IST
ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് മൂന്ന് ദിവസം

Synopsis

മൂന്ന് ദിവസമായി ഭാരതിയെ കാണാതായതോടെ സംശയം തോന്നി അയല്‍വാസികള്‍ ഭര്‍ത്താവ് ബച്ചു ചന്ദ്രയോട് അന്വേഷിച്ചിരുന്നു...

കൊല്‍ക്കത്ത: മൂന്ന് ദിവസം മുമ്പ് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കാതെ അതിനൊപ്പം കഴിഞ്ഞ് ഭര്‍ത്താവ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മൂന്ന് ദിവസം മുമ്പ് മരിച്ച ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിയുന്നയാളെ കണ്ടത്. 

50ന് മുകളില്‍ പ്രായമുള്ള ഭാരതി ചന്ദ്ര എന്ന സ്ത്രീയാണ് മരിച്ചത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അവസാനമായി ഭാരതിയെ കണ്ടതെന്ന് അയല്‍വാസികല്‍ പറ‌ഞ്ഞു. മൂന്ന് ദിവസമായി ഭാരതിയെ കാണാതായതോടെ സംശയം തോന്നി അയല്‍വാസികള്‍ ഭര്‍ത്താവ് ബച്ചു ചന്ദ്രയോട് അന്വേഷിച്ചിരുന്നു. 

ബച്ചു ചന്ദ്രയുടെ മാനസികാരോഗ്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം സമാനമായ സംഭവങ്ങള്‍ നേരത്തെയും പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായമായ പിതാവിന്‍റെ മൃതദേഹത്തിനൊപ്പം മകന്‍ അഞ്ച് ദിവസം കഴിഞ്ഞ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. 

PREV
click me!

Recommended Stories

വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ