സൊമാറ്റോ വഴി ഓർഡർ ചെയ്‌തത് 2 സാൻവിച്ച്, കിട്ടിയ ഒന്നിൽ കണ്ടെത്തിയത് പ്ലാസ്റ്റിക് കൈയ്യുറ; പരാതിയോട് പ്രതികരിച്ച് കമ്പനി

Published : Aug 28, 2025, 01:18 PM IST
Sandwich

Synopsis

ഓൺലൈനായി ഓർഡർ ചെയ്‌ത ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഗ്ലൗസ് കണ്ടെത്തി

ദില്ലി: ഓൺലൈനായി ഓർഡർ ചെയ്ത സാൻവിച്ചിൽ പ്ലാസ്റ്റിക് കയ്യുറ കണ്ടെത്തിയെന്ന് പരാതി. സൊമാറ്റോ വഴി സാലഡ് ഡേയ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് നോയ്‌ഡ സ്വദേശിയായ സതീഷ് സാരവാഗിക്ക് പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലൗസ് ലഭിച്ചത്. വിഷയം ട്വിറ്റർ വഴി പങ്കുവെച്ച യുവാവിനോട് ഇത് ഞെട്ടിപ്പിച്ച സംഭവമാണെന്നും റെസ്റ്റോറൻ്റ് പങ്കാളിയുമായി ബന്ധപ്പെട്ട ശേഷം മറുപടി നൽകാമെന്നും സൊമാറ്റോ പ്രതികരിച്ചു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്നുമാണ് ഭക്ഷണം തയ്യാറാക്കിയ നൽകിയ സ്ഥാപനം പ്രതികരിച്ചത്.

സതീഷ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിൽ ബ്രെഡ് കഷണങ്ങൾക്ക് ഇടയിൽ സാൻവിച്ചിലെ മറ്റ് ചേരുവകൾക്കൊപ്പമാണ് ഗ്ലൗസും കണ്ടെത്തിയത്. നോയിഡയിൽ ഡെലിവറി ഓൺലി സ്ഥാപനമാണ് സാലഡ് ഡേയ്‌സ് കമ്പനി. ഭക്ഷണം തയ്യാറാക്കുന്നവർ അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗ്ലൗസാണ് സാൻവിച്ചിൽ കണ്ടെത്തിയത്. സൊമാറ്റോ വഴി നൽകിയ ഓർഡറിൻ്റെ വിവരങ്ങളടക്കമാണ് ഇദ്ദേഹം എക്സ് വഴി പരാതി ഉന്നയിച്ചത്.

 

 

രണ്ട് സാൻവിച്ചുകളാണ് സതീഷ് ഓർഡർ ചെയ്തത്. ഇതിൽ ഒന്നിലാണ് ഗ്ലൗസ് കണ്ടെത്തിയത്. സൊമാറ്റോയും ഭക്ഷണം തയ്യാറാക്കി നൽകിയ സാലഡ് ഡേയ്‌‌സിനെയും ടാഗ് ചെയ്‌താണ് എക്സിൽ സതീഷ് വിഷയം ഉന്നയിച്ചത്. സൊമാറ്റോ മാത്രമാണ് ഇതിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കി നൽകിയ സ്ഥാപനം സതീഷിനോട് വ്യക്തി വിവരങ്ങൾ എക്സിൽ പരസ്യമായി ചോദിച്ചെങ്കിലും താൻ നൽകിയ ഓർഡറിൽ നിന്ന് അത് ലഭിക്കുമെന്നായിരുന്നു സതീഷിൻ്റെ മറുപടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല