കടിച്ച പാമ്പിനെ വയോധികന്‍ തിരിച്ച് കടിച്ചുകൊന്നു

By Web TeamFirst Published May 7, 2019, 9:52 AM IST
Highlights

പാമ്പിനെ പിടിക്കാന്‍ അറിയാമെന്ന് പറഞ്ഞ വയോധികന്‍ ഇതിനെ പിടികൂടുകയായിരുന്നു

അഹമ്മദാബാദ്:  കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് 60 കാരന്‍ കൊന്നു. തന്‍റെ മരണത്തിന് തൊട്ടുമുന്‍പ് കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊല്ലുകയായിരുന്നു വയോധികന്‍. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. പര്‍വാത്ത് ഗാലാ ബാരിയ എന്ന വയോധികനാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പാടത്തുനിന്നും ട്രക്കിലേക്ക് ചോളം കയറ്റുന്നതിനിടെ പാമ്പിനെ കണ്ടതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

എന്നാല്‍ പാമ്പിനെ പിടിക്കാന്‍ അറിയാമെന്ന് പറഞ്ഞ വയോധികന്‍ ഇതിനെ പിടികൂടുകയായിരുന്നു. പിന്നാലെ വയോധികന്‍റെ മുഖത്തും കയ്യിലും പാമ്പ കടിച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷം പര്‍വത്ത് പാമ്പിനെ തിരിച്ചുകടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

click me!