
വാറാങ്കല്‍: തെലങ്കാനയിലെ വറാങ്കലില്‍ കിണറ്റില്‍ വീണയാള്‍ രണ്ട് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്. രാജമോഗിളി എന്നയാളാണ് കഴിഞ്ഞ ദിവസം തന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ വാറാങ്കലിലെ മുച്ചാര്‍ള നഗരം എന്ന സ്ഥലത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീണത്.
രാത്രി ഇരുട്ടില്‍ വഴിതെറ്റി കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കിണറ്റില്‍ വീണ ഇയാള്‍ അവിടെ മോട്ടോര്‍ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ തൂങ്ങി കിടക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുതല്‍ ഇയാള്‍ രണ്ട് ദിവസം കണറ്റിനുള്ളില്‍ കിടന്ന് രക്ഷയ്ക്കായി വിളിച്ച് കരഞ്ഞു. എന്നാല്‍ പ്രദേശത്ത് മുഴുവന്‍ കൃഷി സ്ഥലങ്ങള്‍ ആയിരുന്നതിനാല്‍ കരച്ചില്‍ ആരും കേട്ടില്ല.
ശനിയാഴ്ച നാട്ടുകാരില്‍ ഒരാള്‍ രാജമൊഗിളിയുടെ കരച്ചില്‍ ശ്രദ്ധിക്കുകയും ആളെ വിളിച്ചുകൂട്ടി കയര്‍ ഇട്ടുകൊടുത്ത് കരയിലേക്ക് കയറ്റുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ പ്രദേശത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam