തോക്ക് പെൺസുഹൃത്തിനെ കാണിക്കുന്നതിനിടയിൽ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു

Published : Jan 01, 2020, 12:43 PM IST
തോക്ക്  പെൺസുഹൃത്തിനെ കാണിക്കുന്നതിനിടയിൽ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു

Synopsis

സംഭവം നടക്കുന്ന സമയത്ത് സോനു മദ്യപിച്ചിരുന്നതായും അബദ്ധത്തിലാണ് പാദത്തിൽ വെടിയേറ്റതെന്നും ചോദ്യം ചെയ്യലിനിടയിൽ മേഘ പൊലീസിനോട് വെളിപ്പെടുത്തി.

ദില്ലി: സുഹൃത്തിനെ തോക്ക് കാണിക്കാൻ ശ്രമിക്കുന്നതിനിടയിൽ‌ അബദ്ധത്തിൽ വെടി പൊട്ടി യുവാവിന്റെ കാൽപാദത്തിൽ വെടിയേറ്റു. ദില്ലിയിലെ തിലക് ന​ഗറിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. ഇരുപത്തഞ്ചുകാരനായ സോനു ശർമ്മയ്ക്കാണ് സുഹൃത്ത് മേഘയെ തോക്ക് കാണിക്കാൻ ശ്രമിക്കുന്നതിനിടയിൽ വെടിയേറ്റത്. എന്നാൽ അജ്ഞാതരായ ഒരു സംഘം ആളുകൾ തന്നെ വെടിവെച്ചുവെന്നാണ് സോനു കഥ മെനഞ്ഞത്. 

സംഭവം നടക്കുന്ന സമയത്ത് സോനു മദ്യപിച്ചിരുന്നതായും അബദ്ധത്തിലാണ് പാദത്തിൽ വെടിയേറ്റതെന്നും ചോദ്യം ചെയ്യലിനിടയിൽ മേഘ പൊലീസിനോട് വെളിപ്പെടുത്തി. മേഘയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് സോനു ശർമ്മയെ അറസ്റ്റ് ചെയ്തു. ശർമ്മയുടെ സുഹൃത്തായ മനോജിനെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് വെളിപ്പെടുത്തി. തോക്ക് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ആയുധം കൈവശം വച്ചതിന്റെ പേരിൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്യോപ്യൻ എയർലൈൻസിന്റെ വിജയശില്പി എയർ ഇന്ത്യയുടെ അമരത്തേക്ക്; ടിവോൾഡെ ​ഗെബ്രേമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ
പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ