
മംഗളുരു: മംഗളുരുവിൽ മൂന്ന് കോളേജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡാക്രമണം നടത്തി മലയാളി യുവാവ്. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് പെൺകുട്ടികളുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞതിന് അറസ്റ്റിലായത്. മംഗളുരു കടബ സർക്കാർ പിയുസി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികൾക്ക് നേരെയാണ് അഭിൻ ആക്രമണം നടത്തിയത്. പരീക്ഷയ്ക്ക് മുമ്പ് കോളേജ് വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അഭിൻ കയ്യിൽ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നു.
പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്താനാണ് അഭിൻ ശ്രമിച്ചത്. ആക്രമണം തടഞ്ഞ മറ്റ് രണ്ട് പെൺകുട്ടികളുടെ മുഖത്തും ആസിഡ് വീഴുകയായിരുന്നു. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ ദേഹത്താണ് ആസിഡ് വീണത്. ആക്രമിക്കപ്പെട്ടവരിൽ ഒരു പെൺകുട്ടിയോട് നേരത്തെ അഭിൻ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പെൺകുട്ടി ഇത് നിരസിച്ചിരുന്നു.
ഇതിൽ പക മൂത്താണ് അഭിൻ കോളേജിലെത്തി ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ പെൺകുട്ടിയുടെ സഹപാഠികൾ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. രണ്ടാം വർഷ എംബിഎ വിദ്യാർഥിയാണ് അഭിൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam