മണിപ്പൂർ എഡിജിപിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി

Published : Jul 18, 2020, 08:34 PM IST
മണിപ്പൂർ എഡിജിപിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി

Synopsis

ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

ഇംഫാൽ: മണിപ്പൂരിന്റ  ക്രമസമാധാന ചുമതലയുള്ള എഡിജിപി അരവിന്ദ് കുമാറിനെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഇംഫാലിലെ മണിപ്പൂര്‍ റൈഫിള്‍സ് കോംപ്ലക്‌സിലെ ഔദ്യോഗിക വസതിയില്‍ ഇന്നാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.  

ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. 1992 കേഡർ ഐ പി എസ് ഓഫീസറായ അരവിന്ദ് കുമാർ നേരത്തെ ഐ ബി യിൽ ജോയിന്റ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന