മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു; പ്രഖ്യാപനം അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ

Published : Feb 09, 2025, 06:34 PM ISTUpdated : Feb 09, 2025, 08:08 PM IST
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു;  പ്രഖ്യാപനം അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ

Synopsis

മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. നേരത്തെ തന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യം ശക്തമായി ഉയർന്നിരുന്നെങ്കിലും അത്തരത്തിലൊരു തീരുമാനത്തിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയിരുന്നില്ല. 

ദില്ലി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിം​ഗ് രാജിവെച്ചു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ബിരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു.

മണിപ്പൂർ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വാരാനിരിക്കെയാണ് രാജി. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല നാളെ ദില്ലിയിലേക്ക് തിരിക്കും. 

'ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും, റമദാൻ കാലത്ത് പ്രയാസം' ഹയര്‍ സെക്കൻഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്