
ജയ്പൂർ: രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നാമനിര്‍ദ്ദേശ പ്രതിക സമർപ്പിച്ചു. ജയ്പൂരിലെത്തിയാണ് സിംഗ് പത്രിക സമർപ്പിച്ചത്. വിമാനമാർഗം ജയ്പൂരിലെത്തിയ അദ്ദേഹത്തെ സംസ്ഥാന ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായ സച്ചിൻ പൈലറ്റ് സ്വീകരിച്ചു. ബിജെപിയുടെ രാജ്യസഭാ എംപി മദൻലാൽ സെയ്‍നി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മൻമോഹൻ സിംഗ് സ്ഥാനാർത്ഥിയാകുന്നത്.
100 എംഎൽഎമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എംഎൽഎമാർ എന്നിവരുടെ പിന്തുണയോടെയാണ് സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അതേസമയം, ബിജെപി ഇതുവരെ രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് 73 എംഎൽഎമാരാണുള്ളത്.
1991 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന സിംഗ് യുപിഎ സർക്കാരിന്റെ കീഴിൽ 10 വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam