​ഗുജറാത്തിൽ എംഎൽഎമാരുടെ കൂട്ടരാജി; രാജ്യസഭാ സ്വപ്നത്തിന് മങ്ങലേറ്റ് കോൺ​ഗ്രസ്

By Web TeamFirst Published Jun 4, 2020, 5:01 PM IST
Highlights

അക്ഷയ് പട്ടേൽ, ജീത്തു ചൗധരി എന്നീ എംഎൽഎമാരാണ് കോൺ​ഗ്രസിൽ നിന്ന് ഏറ്റവുമൊടുവിൽ രാജി വച്ചത്. മാർച്ചിൽ അഞ്ച് എംഎൽഎമാർ രാജിവച്ചിരുന്നു.

ഗാന്ധിന​ഗർ: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ  ഗുജറാത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി എംഎൽഎമാരുടെ രാജി തുടരുന്നു. ഇത് സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ കൂടുതലെണ്ണം നേടാമെന്ന കോൺഗ്രസ് പ്രതീക്ഷയ്ക്ക് കനത്ത തരിച്ചടിയായിരിക്കുകയാണ്.

അക്ഷയ് പട്ടേൽ, ജീത്തു ചൗധരി എന്നീ എംഎൽഎമാരാണ് കോൺ​ഗ്രസിൽ നിന്ന് ഏറ്റവുമൊടുവിൽ രാജി വച്ചത്. മാർച്ചിൽ അഞ്ച് എംഎൽഎമാർ രാജിവച്ചിരുന്നു.  182 അംഗ നിയമസഭയിൽ 103 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളെ അനായാസം ജയിപ്പിക്കാനാവും. മൂന്നാമത്തെ സീറ്റിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. 

66എംഎൽഎമാരുള്ള കോൺഗ്രസിന് ഒരാളെ ജയിപ്പിക്കാമെങ്കിലും രണ്ടാമത്തെ വിജയം ബുദ്ധിമുട്ടായിരിക്കുകയാണ്. കുറഞ്ഞത് 34 എംഎൽഎമാരുടെ പിന്തുണയാണ് നിലവിൽ ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാൻ വേണ്ടിവരിക.

Read Also: 100 കോടിയോളം കുടിശിക; കാരുണ്യ പദ്ധതിയെ ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ചാണ്ടി...
 

click me!