ലഡു മഹോത്സവത്തിനിടെ യുപിയിൽ ദുരന്തം; പ്ലാറ്റ്ഫോം തകർന്നുവീണ് 6 പേർ മരിച്ചു, 50 പേർക്ക് പരിക്ക്

Published : Jan 28, 2025, 01:40 PM IST
ലഡു മഹോത്സവത്തിനിടെ യുപിയിൽ ദുരന്തം; പ്ലാറ്റ്ഫോം തകർന്നുവീണ് 6 പേർ മരിച്ചു, 50 പേർക്ക് പരിക്ക്

Synopsis

വിശ്വാസികൾക്ക് കയറി നിൽക്കാനായി മുള കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്‍ഫോം തകർന്നു വീണാണ് വലിയ അപകടം സംഭവിച്ചത്. 

ലക്നൗ: ഉത്തർപ്രദേശിലെ ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നുവീണ് ആറ് പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെയാണ് മുളയിൽ തീർത്ത പ്ലാറ്റ്ഫോം നിലംപൊത്തിയത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ല‍ഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനായി തയ്യാറാക്കിയ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു.  ഉടൻ തന്നെ ആംബുലൻസുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബാഗ്പത് പൊലീസ് മേധാവി പറഞ്ഞു. നിസാര പരിക്കുകൾ മാത്രമുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മറ്റുള്ളവർക്ക് ചികിത്സ നൽകിവരികയാണ്. 

കഴി‌ഞ്ഞ 30 വർഷമായി ജൈന സമൂഹം ഇവിടെ ലഡു മഹോത്സവം നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാൽ പറഞ്ഞു. പരിക്കേറ്റവരിൽ ഇരുപതോളം പേരുടെ പരിക്കുകൾ നിസാരമായിരുന്നെന്നും അവർ അറിയിച്ചു. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവ‍ർത്തനം ഏകോപിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'