തമിഴ്നാട്ടിലെ പടക്ക നി‍ർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം; തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം 

Published : Sep 28, 2024, 11:31 AM IST
തമിഴ്നാട്ടിലെ പടക്ക നി‍ർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം; തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം 

Synopsis

ഫാക്ടറിയിൽ ഇപ്പോഴും സ്‌ഫോടനങ്ങൾ തുടരുകയാണെന്നും അതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് വിവരം. 

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് ഇന്ന് വൻ സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ ഇപ്പോഴും തീ ആളിപ്പടരുകയാണെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. 
 
ഫാക്ടറിയിൽ ഇപ്പോഴും സ്‌ഫോടനങ്ങൾ തുടരുകയാണെന്നാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിയ്ക്കുള്ളിൽ സ്ഫോടനങ്ങൾ തുടരുന്നതിനാൽ ആ‍ർക്കും അതിന് അടുത്തേയ്ക്ക് എത്താൻ കഴിയുന്നില്ല. തീപിടിത്തത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. 

നേരത്തെ, സെപ്റ്റംബർ 19ന് വിരുദുനഗർ ജില്ലയിൽ സമാനമായ രീതിയിൽ പടക്ക നി‍ർമ്മാണ ഫാക്ടറിയിൽ സ്ഫോടനം നടന്നിരുന്നു. വെമ്പക്കോട്ടയ്ക്കടുത്തുള്ള പടക്ക നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനമാണ് നടന്നിരുന്നത്. സ്‌ഫോടനത്തിൽ ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റതായി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

READ MORE:  ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അവന്തിപോരയിൽ ഐഇഡിയും ആയുധങ്ങളും പിടികൂടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം