മുഖ്യമന്ത്രിക്ക് നല്‍കിയ സമ്മാനത്തില്‍ പ്ലാസ്റ്റിക്; ബംഗളുരു മേയര്‍ക്ക് പിഴ ചുമത്തി

By Web TeamFirst Published Aug 4, 2019, 3:59 PM IST
Highlights

ബംഗളുരു മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ്  പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്. 

ബംഗളുരു: പ്ലാസ്റ്റിക് നിരോധിത നഗരമായ ബംഗളുരുവില്‍ മേയര്‍ക്കും പിഴ. കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്‍കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതിനാലാണ് മേയര്‍ക്കും അധികൃതര്‍ പിഴ ചുമത്തിയത്. 

ബംഗളുരു മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ്  പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ നടപടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

2016 മുതലാണ് ബംഗളുരുവില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിത് നിര്‍മ്മിക്കുന്നത്, വില്‍ക്കുന്നത്, സൂക്ഷിക്കുന്നത്, കൊണ്ടുനടക്കുന്നത്, തുടങ്ങി എല്ലാ പ്രവര്‍ത്തികളും ബാംഗളുരുവില്‍ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുമുണ്ട് അധികൃതര്‍. 

പ്ലാസ്റ്റിക് കവറുകള്‍, കപ്പുകള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, കൊടികള്‍, ബാനറുകള്‍, ഫ്ലക്സുകള്‍, തെര്‍മോകോളുകള്‍കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍, തുടങ്ങിയവാണ് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍. 

click me!