റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥി മരിച്ചു

By Web TeamFirst Published Oct 19, 2019, 8:45 PM IST
Highlights

 ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

ബംഗളുരു: ഫ്രഷേഴ്സ് ഡേ ആഘോഷത്തിനായി റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. പരിശീലനത്തനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം. ബംഗളുരുവിലെ പീന്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശാലിനി. 

പരിശീലനത്തിനിടെ ശാലിനി താഴെ വീഴുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

സംഭവത്തില്‍ പീന്യ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

click me!