
ദില്ലി: ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരകളുടെ പശ്ചാത്തലത്തിൽ അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അടിയന്തരസാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനെയോ ഹമ്പൻടോട്ടയിലെയോ ജാഫ്നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണം. ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ വെബ്സൈറ്റുകളെയും സമീപിക്കാവുന്നതാണ്.
ശ്രീലങ്കൻ സർക്കാർ സുരക്ഷാ നടപടികൾ കർശനമാക്കിയതിനാലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളതിനാലും രാത്രി അവിടെ കർഫ്യൂ നിലനിൽക്കുന്നതിനാലും അവിടേക്കുള്ള യാത്രകൾ നിയന്ത്രിക്കപ്പെടാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam