മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ്

Published : Aug 24, 2026, 08:57 PM IST
NEET exam

Synopsis

മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു

ദില്ലി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ nbe.edu.in വഴി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 27ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു ഏജന്‍സി നേരത്തെ അറിയിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നുവെങ്കിലും, അടിയന്തര സാഹചര്യങ്ങള്‍ കാരണം ഇത് വീണ്ടും ഓഗസ്റ്റ് 25-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. 30ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നരേന്ദ്ര മോദിയെ പുകഴ്ത്തി വ്ളാദിമിർ പുടിൻ; ഇന്ത്യയ്ക്ക് കൂടുതൽ രാസവളം നൽകുമെന്ന് ഉറപ്പുനൽകി, അതിർത്തി തർക്കത്തിൽ നാളെ ഇന്ത്യ - ചൈന ചർച്ച
പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി സ്റ്റാലിൻ; 'സംസ്ഥാനത്തെ പിന്നോട്ടടിക്കുന്ന തീരുമാനം'