യുക്രൈനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

Published : Sep 15, 2022, 10:17 PM ISTUpdated : Sep 15, 2022, 10:19 PM IST
യുക്രൈനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക്  പ്രവേശനം നൽകാനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

Synopsis

ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരം അങ്ങനെ ഒരു നിയമമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. 

ദില്ലി: യുദ്ധം കാരണം യുക്രൈനിൽ നിന്നും പഠനം പാതിവഴിയിൽ നിര്‍ത്തി മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരം അങ്ങനെ ഒരു നിയമമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. 

രാജ്യത്തെ പ്രവേശന പരീക്ഷകളിൽ മെറിറ്റ് നേടാത്ത വിദ്യാർത്ഥികൾ ആണ് പുറത്തേക്ക് പോയത്. ഇവരെ ഇന്ത്യയിലെ കോളേജുകളിൽ പ്രവേശിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കും. രാജ്യത്തെ സ്വകാര്യ കോളജുകളിലെ ഫീസ് ഇവർക്ക് താങ്ങാനാവില്ലെന്നും കേന്ദ്രത്തിൻ്റെ  സത്യവാങ്ങ്മൂലത്തിൽ പറയുന്നു.  

യുക്രൈനിലെ അണക്കെട്ട് തകർത്ത് റഷ്യൻ സൈന്യം 

മോസ്കോ: യുക്രൈനിലെ അണക്കെട്ട് മിസൈൽ ആക്രമണത്തിൽ തകർത്ത് റഷ്യ. കിഴക്കൻ യുക്രൈൻ നഗരമായ ക്രീവിലെ റിയയിലെ ജലസംഭരണിയാണ് റഷ്യ തകർത്തത്. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയുടെ ജന്മനാടാണ് ക്രീവി റിയ. സമീപപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. യുക്രൈൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ റഷ്യക്ക് അപ്രതീക്ഷിത
തിരിച്ചടി നൽകിയിരുന്നു. ഇതോടെയാണ് അണക്കെട്ടുകളും വൈദ്യുതി നിലങ്ങളും അടക്കം പ്രധാന കേന്ദ്രങ്ങൾക്ക്
നേരെ റഷ്യ ആക്രമണം ശക്തമാക്കിയത്. 

സിബിഐ കേസിലെ പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളുമായി ബിജെപി; മദ്യനയ അഴിമതി ആരോപണത്തിൽ എഎപിക്ക് പുതിയ കുരുക്ക്?

ഡി കെ ശിവകുമാറിന് വീണ്ടും കുരുക്കിട്ട് ഇഡി; ജോഡോ യാത്രക്കിടെ ഹാജരാകാന്‍ നോട്ടീസ്

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി