ചോക്‌സിയുടെ കേസ് ഡൊമിനിക്കന്‍ കോടതി നീട്ടി, ഇന്ത്യക്ക് ഉടന്‍ വിട്ടുകിട്ടില്ല

By Web TeamFirst Published Jun 4, 2021, 12:13 AM IST
Highlights

അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനികയിലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചോക്‌സി  നല്‍കിയ അപ്പീല്‍ ഈ മാസം പതിനാലിന് പരിഗണിക്കും.
 

ദില്ലി: പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടു കിട്ടില്ല. ചോകിസിയുടെ  കേസ് ഡൊമിനിക ഹൈക്കോടതി നീട്ടിവെച്ചു. അതേസമയം അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനികയിലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചോക്‌സി  നല്‍കിയ അപ്പീല്‍ ഈ മാസം പതിനാലിന് പരിഗണിക്കും. ജാമ്യം ലഭിച്ചാല്‍ ചോക്‌സി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന ഡൊമിനിക സര്‍ക്കാരിന്റെ  വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ചോക്‌സിയെ തിരികെയെത്തിക്കാനുള്ള  എല്ലാ ശ്രമങ്ങളും തുടരുമെന്ന് ഇന്ത്യ അറിയിച്ചു. 

സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 27നാണ് ചോക്‌സി ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലാകുന്നത്. ക്യൂബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചോക്‌സി പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!