അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ; പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും

Published : Aug 04, 2026, 10:32 AM ISTUpdated : Aug 04, 2026, 10:37 AM IST
cp john

Synopsis

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു എന്ന വിവാദ പരാമർശവുമായി ഗതാ​ഗത മന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്.

പാലക്കാട്: സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന വിവാദ പരാമർശവുമായി ഗതാ​ഗത മന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശത്തിനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി രംഗത്തെത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി കോട്ടയിലെ വൻ വിജയത്തിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ; 'സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധം സ്ഥാപിക്കില്ല'
'ബിജെപിയും തൃണമൂലും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ'; രൂക്ഷ വിമർശനമുയർത്തി ചന്ദ്രകുമാർ ബോസ്; ടിഎംസി വിട്ടു