
ലഖ്നൌ: ഉത്തർപ്രദേശിൽ (Uttar Pradesh) ബിജെപി (BJP) തരംഗമെന്ന് മന്ത്രി ജിതിൻ പ്രസാദ (Jitin Prasada) ഏഷ്യാനെറ്റ് ന്യൂസിനോട്. അഞ്ചുവർഷം ക്രമസമാധാന പാലനത്തിനൊപ്പം വികസനവും നടപ്പാക്കിയ യോഗി സർക്കാരിനൊപ്പമാണ് വോട്ടർമാർ. ബിജെപി തൂത്തുവാരും എന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നതെന്നും ജിതിൻ പ്രസാദ പറഞ്ഞു. എല്ലാവരും പ്രവചിക്കുന്നത് ബിജെപിയുടെ വിജയമാണ്. യോഗിയുടെ മികച്ച ഭരണത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. ജാതി രാഷ്ട്രീയം വിധിയെഴുതുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ യോഗി ഭരണം തുടരമോ അഖിലേഷ് യാദവ് തിരിച്ചുവരുമോയെന്നതാണ് ചോദ്യം. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം തുടരാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ അടിയൊഴുക്കുകളുടെ ആനുകൂല്യം പൂര്‍ണ്ണമായി കിട്ടിയാല്‍ തിരിച്ചുവരാമെന്നാണ് അഖിലേഷ് യാദവിന്‍റെ പ്രതീക്ഷ.
ഉത്തർപ്രദേശ്
(ആകെ 403 സീറ്റുകൾ - 2017 ൽ ബിജെപി 312 സീറ്റ് നേടി അധികാരം പിടിച്ചു)
ഏഴ് ഘട്ടമായി യുപിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്പി നാടിളകി പ്രചാരണം നടത്തിയെങ്കിലും ഭരണത്തുടർച്ച ബിജെപി നേടുമെന്നാണ് സർവ്വേ ഫലങ്ങൾ. കർഷക പ്രക്ഷോഭം അടക്കമുള്ള എതിർഘടകങ്ങളെ ബിജെപി മറികടന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യക്തമാവുന്നത്. മൃഗീയ ഭൂരിപക്ഷത്തോടെ യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപിക്ക് 288 മുതൽ 326 വരെ സീറ്റുകളും എസ്പിക്ക് 71 മുതൽ 101 വരെ സീറ്റുകളും ഈ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിഎസ്പി 3 മുതൽ ഒൻപത് വരെ, കോണ്‍ഗ്രസ് ഒന്ന് മുതൽ മൂന്ന് വരെ എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റ് വിഹിതം. ജൻകീബാത്ത് എക്സിറ്റ് പോൾ യുപിയിൽ ബിജെപിക്ക് 222 മുതൽ 260 വരെ സീറ്റുകൾ പ്രവചിക്കുന്നു. എസ്.പി 135-165, ബി.എസ്.പി - 4-9, കോണ്ഗ്രസ് - 01-03 എന്നിങ്ങനെയാണ് അവരുടെ പ്രവചനം.
റിപ്പബ്ളിക് ടിവി - പി മാർക്ക് സർവ്വേ
ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
എസ്.പി - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
കോൺഗ്രസ് - 4 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ന്യൂസ് എക്സ് എക്സിറ്റ് പോൾ
ബിജെപി - 211 മുതൽ 225 സീറ്റുകൾ വരെ
എസ്.പി - 146 മുതൽ 160 സീറ്റുകൾ വരെ
കോണ്ഗ്രസ് - 4 മുതൽ ആറ് സീറ്റുകൾ വരെ
ബിഎസ്.പി - 14 മുതൽ 24 വരെ സീറ്റുകൾ
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ
ബിജെപി 288 - 326
കോണ്ഗ്രസ് 71 - 101
ബിഎസ്പി 3-9
കോണ്ഗ്രസ് 1-3
പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ
ബിജെപി - 211/225
എസ്.പി - 146/160
ബി.എസ്.പി - 14/24
കോൺഗ്രസ് - 4/6
മാട്രിസ് എക്സിറ്റ് പോൾ
ബിജെപി - 262/277
എസ്.പി - 140
ബി.എസ്.പി - 17
ജൻകീബാത്ത്
ബിജെപി 222 - 260 വരെ
എസ്.പി 135 - 165
ബി.എസ്.പി 04- 09
കോണ്ഗ്രസ് 01-03
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam