കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ; കാർഷികനിയമം പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് കൃഷിമന്ത്രി

Web Desk   | Asianet News
Published : Dec 10, 2020, 04:56 PM IST
കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ; കാർഷികനിയമം പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് കൃഷിമന്ത്രി

Synopsis

കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കർഷക സംഘടനകൾ ചർച്ച ചെയ്യണം. അതിന് ശേഷം ചർച്ചക്ക് തയ്യാറെങ്കിൽ അറിയിക്കണം.

ദില്ലി: കാർഷികനിയമം പിൻവലിക്കാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കർഷക സംഘടനകൾ ചർച്ച ചെയ്യണം. അതിന് ശേഷം ചർച്ചക്ക് തയ്യാറെങ്കിൽ അറിയിക്കണം. നിയമങ്ങളിൽ മാറ്റങ്ങളാകാമെന്നും മന്ത്രി വ്യക്തമാക്കി.

കർഷക നേതാക്കളുമായി പലതവണ സർക്കാർ ചർച്ച നടത്തി. കർഷക സംഘടന നേതാക്കൾ നിയമം പിൻവലിക്കണം എന്ന് മാത്രം ആവശ്യപ്പെടുകയാണ്. കർഷക സംഘടനകൾ ഉയർത്തിയ എല്ലാ ആശങ്കയും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. നിയമം എം എസ് പിയെയോ, എപിഎംപിയെയോ ബാധിക്കില്ല. എട്ട് ഭേദഗതികൾ കൊണ്ടുവരാമെന്ന് കർഷക സംഘടനകൾക്ക് എഴുതി നൽകിയതാണെന്നും മന്ത്രി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്