യുപിയിൽ ഇന്ദിരാ ​ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ടു മൂടി; പ്രതിഷേധവുമായി കോൺ​ഗ്രസ്

Published : Jun 03, 2019, 04:53 PM IST
യുപിയിൽ ഇന്ദിരാ ​ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ടു മൂടി; പ്രതിഷേധവുമായി കോൺ​ഗ്രസ്

Synopsis

തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ദിരാ​ ​ഗാന്ധിയുടെ പ്രതിമയിൽ കറുത്ത തുണിമൂടിയിരിക്കുന്നത് കണ്ടത്. 

ലഖ്നൗ: മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ട് മൂടി ഒരു സംഘം ആളുകൾ. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലുള്ള ഗോലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രം​ഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ദിരാ​ ​ഗാന്ധിയുടെ പ്രതിമയിൽ കറുത്ത തുണിമൂടിയിരിക്കുന്നത് കണ്ടത്. തുടർന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തുകയും പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. ലഖിംപുര്‍ ഖേരിയിലെ മുതിർന്ന നേതാക്കൾ ഇന്ദിരാ ​ഗാന്ധിയുടെ പ്രതിമയിൽ ചുറ്റിയിരുന്ന കറുത്ത തുണിമാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെഹ്‌റു കുടുംബത്തിലേക്ക് പുതിയ അംഗം!, ആരാണ് അവിവ ബെയ്ഗ്?, പ്രിയങ്ക ഗാന്ധിയുടെ മകനുമായി വിവാഹം നിശ്ചയിച്ച ഡൽഹിക്കാരിയെ അറിയാം
180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വമ്പൻ വാർത്ത പുറത്ത് വിട്ട് കേന്ദ്ര മന്ത്രി, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയം