മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്  

Published : Sep 26, 2023, 09:21 AM ISTUpdated : Sep 26, 2023, 10:15 AM IST
മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്  

Synopsis

മെയ് തെ വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നു. (വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

ദില്ലി : മണിപ്പൂരിൽ കാണാതായ രണ്ട്  വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 17, 20 വയസുള്ള വിദ്യാർത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ് തെ വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നു.  കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഹിജാം ലിന്തോയ്ഗാമ്പി ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. 

അതേ സമയം, മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈൽ ഇൻറർനെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങൾ കുറഞ്ഞെന്നും, സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് സർക്കാർ വിശദീകരണം. കലാപത്തെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ മെയ് 3  മുതലാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. 

(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം) 

 

 

 

PREV
Read more Articles on
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ