'മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകും'; മോദിയെ പരിഹസിച്ച് സ്റ്റാലിൻ

Published : Apr 17, 2024, 06:47 PM IST
'മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകും'; മോദിയെ പരിഹസിച്ച് സ്റ്റാലിൻ

Synopsis

നാല്‍പതില്‍ നാല്‍പത് സീറ്റും തങ്ങള്‍ നേടുമെന്നും സ്റ്റാലിൻ. നാല്‍പത് മണ്ഡലങ്ങളിലും സ്റ്റാലിൻ ആണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി അധ്വാനിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തിട്ടുണ്ട്.

ചെന്നൈ: തമിഴ്‍നാട്ടില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്ന ദിനത്തില്‍ നരേന്ദ്ര മോദിക്കെതിരെ പിന്നെയും ആഞ്ഞടിച്ച് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിൻ. 

തമിഴ്‍നാട്ടില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിനശ്രമത്തിലാണ് ഇക്കുറി ബിജെപി. ഇതിനായി കാര്യമായ പ്രവര്‍ത്തനങ്ങളാണ് കോയമ്പത്തൂര്‍ അടക്കം ബിജെപിക്ക് കണ്ണുള്ള മണ്ഡലങ്ങളില്‍ നടക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്‍റെ പരിഹാസം.

നാല്‍പതില്‍ നാല്‍പത് സീറ്റും തങ്ങള്‍ നേടുമെന്നും സ്റ്റാലിൻ. നാല്‍പത് മണ്ഡലങ്ങളിലും സ്റ്റാലിൻ ആണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി അധ്വാനിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തിട്ടുണ്ട്. അടിമത്തത്തിന്‍റെ നൂറ്റാണ്ടിലേക്ക് നമ്മുടെ നാട് തിരിച്ചുപോകരുതെന്നും അണ്ണാഡിഎംകെ, ബിജെപിയുടെ ബി ടീമെന്നും സ്റ്റാലിൻ.

എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരെയും സ്റ്റാലിൻ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും എടപ്പാടിക്ക് അറിയില്ല, പിന്നിൽ നിന്ന് കുത്തുന്നതാണ് എടപ്പാടിയുടെ ചരിത്രമെന്നും എന്നും സ്റ്റാലിൻ. 

കഴിഞ്ഞ ദിവസം തനിക്ക് മോദിയോട് വ്യക്തിപരമായ വിദ്വേഷമില്ലെന്നും എന്നാല്‍ ധാര്‍മ്മികമായും ആശയപരമായും കടുത്ത ഭിന്നതയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിന് ശേഷമാണിന്ന് വീണ്ടും മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

പരസ്യപ്രചാരണം അവസാനിച്ച്, ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളിലേക്കാണ് തമിഴ്‍നാട് കടക്കുന്നത്. മറ്റന്നാള്‍ 6.18 കോടി വോട്ടർമാരാണ് തമിഴ്‍നാട്ടില്‍ പോളിംഗ് ബൂത്തിലെത്തുക.

Also Read:- 'കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുന്നു'; ആരോപണവുമായി കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്