
ഔറംഗബാദ്: ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികള്‍. ഹോട്ടല്‍ ജീവനക്കാരനായ ഇമ്രാന്‍ ഇസ്മായില്‍ പാട്ടീലിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഔറംഗബാദിലായിരുന്നു സംഭവം.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷം ജയ് ശ്രീരാം വിളിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ആള്‍ക്കൂട്ടം ആവശ്യപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ ഹിന്ദു ദമ്പതിമാരാണ് യുവാവിന്‍റെ രക്ഷകനായത്.
ഇയാളെ ഉപദ്രവിക്കരുതെന്ന് ഇവര്‍ യാചിച്ചതോടെ ആള്‍ക്കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമികളില്‍ നിന്ന് ബൈക്ക് തിരികെ വാങ്ങി നല്‍കിയ ദമ്പതിമാര്‍ ഇമ്രാന്‍ സുരക്ഷിതമായി വീട്ടിലെത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്.
ഭീഷണിയില്‍ ഭയന്ന് അക്രമികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദമ്പതിമാര്‍ തയ്യാറായിട്ടില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam