മൂന്നാം മോദി സര്‍ക്കാര്‍: ആഭ്യന്തരം അമിത് ഷായ്ക്ക്, ഉപരിതല ഗതാഗതം നിതിൻ ഗഡ്‌കരിക്ക്, പ്രതിരോധം രാജ്‌നാഥിന്

Published : Jun 10, 2024, 07:01 PM ISTUpdated : Jun 10, 2024, 07:43 PM IST
മൂന്നാം മോദി സര്‍ക്കാര്‍: ആഭ്യന്തരം അമിത് ഷായ്ക്ക്, ഉപരിതല ഗതാഗതം നിതിൻ ഗഡ്‌കരിക്ക്, പ്രതിരോധം രാജ്‌നാഥിന്

Synopsis

ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും

ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും.

  • ധനകാര്യ മന്ത്രി - നിര്‍മല സീതാരാൻ
  • ആരോഗ്യം - ജെപി നദ്ദ
  • റെയിൽവെ, ഐ&ബി- അശ്വിനി വൈഷ്‌ണവ്
  • കൃഷി - ശിവ്‌രാജ് സിങ് ചൗഹാൻ
  • നഗരവികസനം , ഊർജ്ജം - മനോഹർ ലാൽ ഖട്ടാര്‍ 
  • ടെലികോം - ജ്യോതിരാദിത്യ സിന്ധ്യ
  • വാണിജ്യം - പിയൂഷ് ഗോയൽ
  • ഉരുക്ക് ,ഖന വ്യവസായം - എച്ച് ഡി കുമാരസ്വാമി
  • തൊഴിൽ - മൻസുഖ് മാണ്ഡവ്യ
  • ജൽ ശക്തി - സിആര്‍ പാട്ടീൽ
  • വ്യോമയാനം - റാം മോഹൻ നായിഡു
  • പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം - കിരൺ റിജിജു
  • പെട്രോളിയം - ഹര്‍ദീപ് സിങ് പുരി
  • വിദ്യാഭ്യാസം - ധര്‍മ്മേന്ദ്ര പ്രധാൻ
  • എംഎസ്എംഇ - ജിതൻ റാം മാഞ്ചി
  • കായികം - ചിരാഗ് പാസ്വാൻ
  • വനിത ശിശു ക്ഷേമം - അന്നപൂര്‍ണ ദേവി
  • ഷിപ്പിങ് മന്ത്രാലയം - സര്‍വാനന്ദ സോനോവാൾ
  • സാംസ്കാരികം, ടൂറിസം  - ഗജേന്ദ്ര സിങ് ഷെഖാവത്ത്
  • പരിസ്ഥിതി - ഭൂപേന്ദ്ര യാദവ്
  • ഭക്ഷ്യം - പ്രൾഹാദ് ജോഷി
  • സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ് സാംസ്കാരികം സഹമന്ത്രി - റാവു ഇന്ദര്‍ജീത്ത് സിങ് (സ്വതന്ത്ര ചുമതല)
  • ശാസ്ത്ര സാങ്കേതികം, പിഎം ഓഫീസ് സഹമന്ത്രി - ഡോ.ജിതേന്ദ്ര സിങ് (സ്വതന്ത്ര ചുമതല)
  • നിയമ വകുപ്പ് - അര്‍ജുൻ റാം മേഘ്‌വാൾ (സഹമന്ത്രി, സ്വതന്ത്ര ചുമതല)
  • ആയുഷ് (സ്വതന്ത്ര ചുമതല) - ജാഥവ് പ്രതാപ്റാവു ഗൺപത്റാവു (ആരോഗ്യം കുടുംബക്ഷേമം സഹമന്ത്രി)
  • ന്യൂനപക്ഷകാര്യം, ഫിഷറീസ് - ജോര്‍ജ്ജ് കുര്യൻ (സഹമന്ത്രി)

പെട്രോളിയം, നാചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്നത്. ഒപ്പം പെട്രോളിംഗ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ഉണ്ടെന്നാണ് വിവരം. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയിൽ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്