'എന്നെ ചീത്ത വിളിക്കുന്നതിൽ കോൺഗ്രസിൽ മത്സരം,'ഒരു കുടുംബ'ത്തെ സുഖിപ്പിക്കാനാണ് നേതാക്കൾ ഇങ്ങനെ ചെയ്യുന്നത്'

Published : Dec 01, 2022, 03:33 PM IST
'എന്നെ ചീത്ത വിളിക്കുന്നതിൽ കോൺഗ്രസിൽ മത്സരം,'ഒരു കുടുംബ'ത്തെ സുഖിപ്പിക്കാനാണ് നേതാക്കൾ ഇങ്ങനെ ചെയ്യുന്നത്'

Synopsis

ആ കുടുംബത്തിലാണ് അവർക്ക് വിശ്വാസമെന്നും ജനാധിപത്യത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി .മല്ലികാർജ്ജുൻ ഖർഗെ മോദിയെ "രാവണൻ" എന്ന് വിശേഷിപ്പിച്ചതിനാണ് മറുപടി

ദില്ലി:തന്നെ ചീത്ത വിളിക്കുന്നതിൽ കോൺഗ്രസിൽ മത്സരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ."ഒരു കുടുംബ "ത്തെ സുഖിപ്പിക്കാനാണ് നേതാക്കൾ ഇങ്ങനെ ചെയ്യുന്നത്.ആ കുടുംബത്തിലാണ് അവർക്ക് വിശ്വാസമെന്നും ജനാധിപത്യത്തിലല്ലെന്നും മോദി പരിഹസിച്ചു .മല്ലികാർജ്ജുൻ ഖർഗെ മോദിയെ "രാവണൻ" എന്ന് വിശേഷിപ്പിച്ചതിനാണ് മറുപടി.ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു ഖര്‍ഗെയുടെ വിവാദ പരാമര്‍ശം..മോദിജി പ്രധാനമന്ത്രിയാണ്. അത് മറന്ന് എല്ലാ തെരഞ്ഞെടുപ്പ് പ്രചരണത്തിനും രംഗത്തിറങ്ങുകയാണ്. ദിവസം എത്രതവണ മോദിയുടെ മുഖം  കാണണം,രാവണനെപ്പോലെ മോദിക്ക് പത്ത് തലയുണ്ടോ എന്നായിരുന്നു ഖര്‍ഗെയുടെ ചോദ്യം. ഇതിനാണ് മോദി ഇന്ന് മറുപടി നല്‍കിയത്.ആരാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കുക എന്ന കാര്യത്തിലാണ് കോണ്‍ഗ്രസില്‍ മത്സരം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

അമിത് ഷായുടെ വിവാദപരാമർശത്തിനെതിരെ സീതാറാം യെച്ചൂരി: 'തെരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ച്ചക്കാർ മാത്രം'

മോദിയുടെ നുണകൾ ജനങ്ങൾ പതുക്കെ തിരിച്ചറിയുന്നു: മല്ലികാർജുൻ ഖാർഗെ

 

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ രാജ്യത്തെ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്നും എഐസിസി പ്രസിഡന്‍റ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദിവസേന പ്രതിപക്ഷം തന്നെ അധിക്ഷേപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണവുമായി എഐസിസി പ്രസിഡന്‍റ് രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, 1964 മെയ് 27-ന് മരിക്കുന്നതുവരെ 16 വർഷം താമസിച്ചിരുന്ന തീൻ മൂർത്തി ഭവനിൽ പ്രഭാഷണം സംഘടിപ്പിക്കാൻ പോലും കേന്ദ്ര സർക്കാർ കോൺഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

 

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്