മോദി സിഖുകാർക്കും സിഖ് മതത്തിനും ധാരാളം സഹായങ്ങൾ ചെയ്തു തന്നു; ജസ്വന്ത് സിങ് തെക്കേദാർ

Published : Mar 17, 2023, 12:14 PM IST
മോദി സിഖുകാർക്കും സിഖ് മതത്തിനും ധാരാളം സഹായങ്ങൾ ചെയ്തു തന്നു; ജസ്വന്ത് സിങ് തെക്കേദാർ

Synopsis

മോദിക്ക് സിഖ് സമുദായത്തോട് ആദരവ് മത്രമാണുള്ളതെന്നും സിഖ് മതത്തിന് വേണ്ടി മോദി നിരവധി കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ടെന്നും ജസ്വന്ത് സിങ് തെക്കേദാർ പറഞ്ഞു. 

ദില്ലി: മോദി സിഖുകാർക്കും സിഖ് മതത്തിനും ധാരാളം സഹായങ്ങൾ ചെയ്തു തന്നുവെന്ന് ദൽ ഖൽസ സ്ഥാപകനും മുൻ ഖലിസ്ഥാൻ നേതാവുമായ  ജസ്വന്ത് സിങ് തെക്കേദാർ. മോദിക്ക് സിഖ് സമുദായത്തോട് ആദരവ് മത്രമാണുള്ളതെന്നും സിഖ് മതത്തിന് വേണ്ടി മോദി നിരവധി കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ടെന്നും ജസ്വന്ത് സിങ് തെക്കേദാർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ജസ്വന്ത് സിങ് പുകഴ്ത്തിയത്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സിഖുകാർക്കും മതത്തിനും വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു തന്നു. അദ്ദേഹം നമ്മുടെ സമുദായത്തെ ഇഷ്ടപ്പെടുന്നു. ഒരിയ്ക്കലും നടക്കില്ലെന്ന് കണ്ട് ബ്ലാക്ക് ലിസ്റ്റിൽ പെട്ടിരുന്ന കർത്താപൂർ കോറിഡോർ ഉൾപ്പെടെ മോദിയാണ് കൊണ്ടുവന്നത്. സിഖുകാരുടെ വലിയ ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാനും മോദിക്ക് കഴിയും. സർക്കാർ നിരവധി വലിയ പദ്ധതികൾ നടത്തിയിട്ടുണ്ട്. ഇനിയും നടപ്പിലാക്കാനുമുണ്ട്. ഇതെല്ലാം കൂടി നടപ്പിലാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

രാജ്യത്തെ പ്രമുഖരായ ഏഴു സിഖ് നേതാക്കളുമായി മോദി നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിഖ് സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന മോദിക്ക് നേതാക്കൾ നന്ദി പറഞ്ഞിരുന്നു. 
 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ