ചില മാതാപിതാക്കൾ മക്കളുടെ പ്രോ​ഗ്രസ് കാർഡ് സ്വന്തം വിസിററിം​ഗ് കാർഡാക്കി ഉപയോ​ഗിക്കുന്നു,ഇത് ശരിയല്ലെന്ന് മോദി

Published : Jan 29, 2024, 12:56 PM IST
ചില മാതാപിതാക്കൾ മക്കളുടെ പ്രോ​ഗ്രസ് കാർഡ് സ്വന്തം വിസിററിം​ഗ് കാർഡാക്കി ഉപയോ​ഗിക്കുന്നു,ഇത് ശരിയല്ലെന്ന് മോദി

Synopsis

കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കുടുംബങ്ങൾക്കകത്തും അധ്യാപകരുമായും ചർച്ചകൾ നടത്തണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി

ദില്ലി:കുട്ടികളുടെ പ്രോ​ഗ്രസ് കാ‌ർ‍ഡ് മാതാപിതാക്കൾ വിസിറ്റിം​ഗ് കാർഡാക്കി ഉപയോ​ഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കുടുംബങ്ങൾക്കകത്തും അധ്യാപകരുമായും ചർച്ചകൾ നടത്തണമെന്നും മോദി പരീക്ഷ പേ ചർച്ചയിൽ പറഞ്ഞു. മാതാപിതാക്കൾ കുട്ടികളെ നിരന്തരം സമ്മർദത്തിലാക്കുന്നത് അവരുടെ മാനസിക ആരോ​ഗ്യത്തെ ബാധിക്കുമെന്നും, അധ്യാപകർ അധ്യാപനം ഒരു തൊഴിൽ മാത്രമായി കാണരുതെന്നും മോദി നിർദേശിച്ചു.

വിദ്യാർത്ഥികൾ അവനവനോട് മത്സരിക്കണം, എന്നാൽ മറ്റുള്ളവരോട് വിദ്വേഷം ഉള്ളവരാകരുതെന്നും മോദി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ദില്ലി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഏഴാമത് പരീക്ഷ പേ ചർച്ചയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി വിദ്യാർത്ഥികളും അധ്യാപകരുമായി മോദി സംവദിച്ചു. കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി മേഘ്ന എൻ നാഥ് ഉൾപ്പടെ അവതാരകരായി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി