'അഹ്‍ലൻ മോദി' പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ, ഫെബ്രുവരി 13ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

Published : Feb 09, 2024, 02:20 PM ISTUpdated : Feb 09, 2024, 02:21 PM IST
'അഹ്‍ലൻ മോദി'  പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ,  ഫെബ്രുവരി 13ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

Synopsis

പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ 65,000 കടന്നു.അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്  പരിപാടി

ദുബായ്: യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. 700ലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായി ഒരുക്കങ്ങൾ നടത്തുന്നത്. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക .ഗാഢമായ നയതന്ത്ര ബന്ധത്തിനൊപ്പം   കാലങ്ങളായുള്ള സൗഹൃദവും സഹകരണവുമായി യുഎഇയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയുടെയാകെ കൂടിച്ചേരലാകും അഹ്ലൻ മോദി പരിപാടി.

യുഎഇയിൽ നിന്നുള്ള 700ലധികം കലാകാരന്മാരാണ് ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രിയെത്തുന്ന പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ.ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ  വ്യാപാര - ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ശ്രദ്ധേയം.

പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ 65,000 കടന്നു.   യുഎഇയിലെ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്..
ഫെബ്രുവരി 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്  പരിപാടി.

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'