പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി

Published : May 28, 2019, 02:32 PM IST
പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി

Synopsis

പ്രണബ് ദായെ കാണുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ അനുഭവമാണെന്ന് മോദി. എല്ലാവര്‍ക്കുമാെപ്പം, എല്ലാവരുടേയും വികസം, എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ മോദിക്ക് സാധിക്കട്ടേയെന്ന് പ്രണബ്. 

ദില്ലി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്‍റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനേറെ സംഭാവനകള്‍ നല്‍കിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം.  ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി -  പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു. 

മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖര്‍ജി കുറിച്ചു. താങ്കളെ കാണുന്നതും സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്സില്‍ ഇനി മുന്നോട്ട് പോകും തോറും താങ്കള്‍ കൂടുതല്‍ കരുതനാവട്ടെ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം