പ്രവര്‍ത്തകരുമായുള്ള മോദിയുടെ മെഗാ സംവാദം ഇന്ന്; അതിര്‍ത്തി പുകയുമ്പോള്‍ ഒഴിവാക്കണമെന്ന് ആവശ്യം

Published : Feb 28, 2019, 07:15 AM IST
പ്രവര്‍ത്തകരുമായുള്ള മോദിയുടെ മെഗാ സംവാദം ഇന്ന്; അതിര്‍ത്തി പുകയുമ്പോള്‍ ഒഴിവാക്കണമെന്ന് ആവശ്യം

Synopsis

ബിജെപി പ്രവർത്തകരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ സംവാദം ഇന്ന് ഉച്ചക്ക് 12മണിക്ക്. വിഡിയോ കോൺഫറന്‍സിങ് വഴിയാണ് സംവാദം. 

ദില്ലി: ബിജെപി പ്രവർത്തകരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ സംവാദം ഇന്ന് ഉച്ചക്ക് 12മണിക്ക്. വിഡിയോ കോൺഫറന്‍സിങ് വഴിയാണ് സംവാദം. കേരളത്തിൽ നിന്നടക്കം 15000 കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കും. യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ പരിപാടികൾ ഒഴിവാക്കണം എന്ന് ആവശ്യപെടുന്നതിനിടെ ആണ് മോദിയുടെ സംവാദം. 

അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ന് അഹമ്മദബാദിൽ നടത്താനിരുന്ന പ്രവർത്തക സമിതി യോഗവും റാലിയും കോൺഗ്രസ്‌ മാറ്റി വച്ചിരുന്നു. സൈനികരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയ വത്കരിച്ചെന്ന പ്രതിപക്ഷ വിമർശനം പാക്കിസ്ഥാനെ സന്തോഷിപ്പിക്കുന്നു എന്നാണ് ബിജെപി വിമർശനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം; സേവാ തീർത്ഥിലേക്ക് ഓഫീസ് മാറി, നാല് പ്രധാനഫയലുകളിൽ ഒപ്പുവെച്ച് മോദി
ക്യാൻസറിനെ വരെ തടയും! കിലോയ്ക്ക് 15 ലക്ഷം; ലോകത്തിലെ ഏറ്റവും വില കൂടിയ മഷ്റൂം ഇതാണ്