കുട്ടികളെ തട്ടിക്കൊണ്ട് പോവാൻ എത്തിയെന്ന് സംശയം; മഹാരാഷ്ട്രയിൽ സന്യാസിമാർക്ക് മർദ്ദനം

Published : Sep 14, 2022, 02:23 PM IST
കുട്ടികളെ തട്ടിക്കൊണ്ട് പോവാൻ എത്തിയെന്ന് സംശയം; മഹാരാഷ്ട്രയിൽ സന്യാസിമാർക്ക് മർദ്ദനം

Synopsis

തീർത്ഥയാത്രയുടെ ഭാഗമായി കർണാടകത്തിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ സാംഗ്ലിയിൽ വച്ച് ഒരു കുട്ടിയോട് സന്യാസിമാർ വഴി ചോദിച്ചിരുന്നു

മുംബൈ:  മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ 4 സന്യാസിമാരെ ആൾക്കൂട്ടം മ‍ർദ്ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയവരെന്ന സംശയത്തെ തുടർന്നായിരുന്നു മർദ്ദനം. ഉത്തർപ്രദേശിൽ നിന്നുള്ള സന്യാസിമാരാണ് മർദ്ദനത്തിന് ഇരയായത്. തീർത്ഥയാത്രയുടെ ഭാഗമായി കർണാടകത്തിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ സാംഗ്ലിയിൽ വച്ച് ഒരു കുട്ടിയോട് സന്യാസിമാർ വഴി ചോദിച്ചിരുന്നു. സംശയം തോന്നിയ നാട്ടുകാർ സന്യാസി മാരെ തടഞ്ഞു നിർത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും മർദ്ദിക്കുകയും ആയിരുന്നു. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2020ൽ മഹാരാഷ്ട്രയിലെ പാൽഖറിൽ ആൾകൂട്ടം സന്യാസിമാരെ തല്ലിക്കൊന്ന സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. അവിടെയും മോഷ്ടാക്കളെന്ന സംശയത്തെ തുടർന്നായിരുന്നു ആൾക്കൂട്ട ആക്രമണം. 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം