Latest Videos

യുപിയില്‍ ഗംഗാതീരത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published May 14, 2021, 5:33 PM IST
Highlights

മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് മൃതദേഹങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഫെഫ്‌ന സീനിയര്‍ പൊലീസ് ഓഫിസര്‍ സഞ്ജയ് ത്രിപാഠി പറഞ്ഞു.
 

ബലിയ: ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഗംഗാ തീരത്ത് നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌കരിച്ചതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് മൃതദേഹങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഫെഫ്‌ന സീനിയര്‍ പൊലീസ് ഓഫിസര്‍ സഞ്ജയ് ത്രിപാഠി പറഞ്ഞു. പിന്നീട്
എസ് ഡി എം രാജേഷ് യാദവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കള്‍ ഉപേക്ഷിച്ച് പോയതാണെന്നും അദ്ദേഹം പറഞ്ഞു. ബലിയയില്‍ ഏകദേശം 52 മൃതദേഹങ്ങളാണ് ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ എത്ര മൃതദേഹങ്ങളാണ് സംസ്‌കരിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ബിഹാറിലെ ബക്‌സറിലും യുപിയിലെ ഗാസിപുരിലും ഗംഗാ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. ഉന്നാവില്‍ ഗംഗാ തടത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!