പതിനായിരം കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് മാത്രം 583 രോഗികള്‍, ആശങ്കയില്‍ മഹാരാഷ്ട്ര

Published : Apr 30, 2020, 09:30 PM IST
പതിനായിരം കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് മാത്രം 583 രോഗികള്‍, ആശങ്കയില്‍ മഹാരാഷ്ട്ര

Synopsis

ധാരാവിയിൽ 25 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 369 ആയി.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗികളുടെ  എണ്ണം 10498 ആയി. ഇന്ന് 27 പേർ മരിച്ചു. ആകെ മരണ സംഖ്യ 459 ആയി. ഇതുവരെ 1773 പേർ രോഗമുക്തരായി. ധാരാവിയിൽ 25 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗികളുടെ എണ്ണം 369 ആയി.

ഗുജറാത്തിൽ ഇന്ന് 313 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിടച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4395 ആയി. ഇന്ന് 17 പേർ മരിച്ചു. 214 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഏറ്റവുമധികം രോഗികളുള്ള അഹമ്മദാബാദിൽ രോഗികളുടെ എണ്ണ 3000 കടന്നു. 

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ