കൊവിഡില്‍ രാജ്യത്ത് മൂന്ന് മരണം കൂടി, രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ആന്‍ഡമാനിലും രോഗം സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Mar 26, 2020, 03:48 PM ISTUpdated : Mar 26, 2020, 06:24 PM IST
കൊവിഡില്‍ രാജ്യത്ത് മൂന്ന് മരണം കൂടി, രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ആന്‍ഡമാനിലും രോഗം സ്ഥിരീകരിച്ചു

Synopsis

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇവർക്ക് 75 വയസായിരുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേർ കൂടി മരിച്ചു. കർണ്ണാടകത്തിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് രോഗബാധിതർ മരിച്ചത്. അതേസമയം കർണ്ണാടകത്തിലും തെലങ്കാനയിലുമടക്കം പുതിയ രോഗ ബാധിതരെ കണ്ടെത്തി.

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇവർക്ക് 75 വയസായിരുന്നു. ഇവർക്ക് മരണശേഷമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ഭാവ്‌നഗറിൽ 70കാരൻ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. രാജസ്ഥാനിലും രോഗം ബാധിച്ച 70കാരനായ ഒരാൾ മരിച്ചു. 

കർണാടകത്തിൽ നാല് പേർക്കും തെലങ്കാനയിൽ മൂന്ന് പേർക്കും കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കർണാടകത്തിൽ രോഗം ബാധിച്ച ഒരാൾ നഞ്ചൻഗോഡ് ഫാർമസ്യൂട്ടിക്കൽ  കമ്പനി ജീവനക്കാരനാണ്. ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായി കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ആന്‍ഡമാനിലും ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 24 ന് ചെന്നൈയിൽ നിന്ന് വിമാനമാർഗം ആന്റമാനിൽ എത്തിയതാണ് ഇയാൾ. പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി ആന്റമാൻ നിക്കോബാർ ദ്വീപ് ചീഫ് സെക്രട്ടറി ചേതൻ സംഗി പറഞ്ഞു.

കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടിക ഇങ്ങനെ ( രാവിലെ 10:15നാണ് അവസാനമായി അപ്ഡേറ്റ് ചെയ്തിട്ടുള്ളത് ) 

S. No.Name of State / UTTotal Confirmed cases (Indian National)Total Confirmed cases ( Foreign National )Cured/
Discharged/Migrated
Death
1Andhra Pradesh11010
2Bihar3001
3Chhattisgarh3000
4Delhi34161
5Goa3000
6Gujarat37102
7Haryana1614110
8Himachal Pradesh3001
9Karnataka41031
10Kerala110840
11Madhya Pradesh15001
12Maharashtra121313
13Manipur1000
14Mizoram1000
15Odisha2000
16Puducherry1000
17Punjab33001
18Rajasthan36230
19Tamil Nadu20611
20Telengana311010
21Chandigarh7000
22Jammu and Kashmir11010
23Ladakh13000
24Uttar Pradesh361110
25Uttarakhand4100
26West Bengal9001
Total number of confirmed cases in India602#47 4313
# Few of the new cases have been reassigned States as per latest information

ഗുജറാത്തിൽ നാല് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 43 ആയി ഉയർന്നു. രാജസ്ഥാനിലും രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും വിദേശയാത്ര നടത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 40 ആയി.

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ