
ദില്ലി: നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ. രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ കാണിച്ചതായാണ് പരാതി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ആര്യ സിംഗാണ് പരാതി നൽകിയത്. എൻടിഎക്കും വിദ്യാഭ്യാസ മന്ത്രിക്കും ആര്യ പരാതി അയച്ചു. മധേപുരയിലെ വിദ്യാർഥിനിക്ക് പരീക്ഷക്ക് ഹാജരാകാത്തതായി രേഖപ്പെടുത്തിയ ഫലം ലഭിച്ചതായും ആരോപണമുയർന്നു.
അന്തിമ ഉത്തരസൂചിക പ്രകാരമുള്ള മാർക്കും ഔദ്യോഗിക ഫലവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. എൻടിഎക്ക് നിയമപരമായ നോട്ടീസ് നൽകുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ അറിയിച്ചു. ചട്ടപ്രകാരം പരാതി ഉന്നയിച്ചാൽ വിഷയം പരിശോധിച്ചു പരിഹരിക്കുമെന്നാണ് എൻടിഎയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam