മഹാരാഷ്ട്രയിൽ ഇന്ന് കൊവിഡ് ബാധിച്ച് 105 പേർ മരിച്ചു, ഗുജറാത്തിൽ 376 പേർക്ക് കൂടി രോഗബാധ

By Web TeamFirst Published May 27, 2020, 10:20 PM IST
Highlights

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 56948 ആയി. ഇതിൽ 33835 പേരും മുംബൈയിൽ നിന്നുള്ള രോഗികളാണ്

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചു. 105 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. 2,190 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 56948 ആയി. ഇതിൽ 33835 പേരും മുംബൈയിൽ നിന്നുള്ള രോഗികളാണ്. മഹാനഗരത്തിൽ ഇന്ന് മാത്രം 1044 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 32 പേർ ഇന്ന് മരിച്ചു. ഇതോടെ നഗരത്തിലെ മാത്രം മരണസംഖ്യ 1097 ആയും ആകെ മരണസംഖ്യ 1897 ആയും ഉയർന്നു.

സംസ്ഥാനത്ത് ഇതുവരെ 17918 പേർക്ക് രോഗം ഭേദമായി. നിലവിൽ 37,125 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അയൽ സംസ്ഥാനമായ ഗുജറാത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 15205 ആയി. ചികിത്സയിൽ കഴിയുന്നവർ 5720 ആണ്. മരണം 938. രോഗം ബാധിച്ചവരിൽ 7547 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 376 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 23 മരണവും റിപ്പോർട്ട് ചെയ്തു. 410 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

click me!